ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് (2023 ഒക്ടോബർ 28, ശനിയാഴ്ച) തുടക്കമാകും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് പതിപ്പാണിത്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് പതിപ്പ് 2023 ഒക്ടോബർ 28 മുതൽ നവംബർ 26, ഞായറാഴ്ച വരെയാണ് സംഘടിപ്പിക്കുന്നത്. മുപ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ച് എമിറേറ്റിലെ നിവാസികൾക്കിടയിലും, സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടത്തുന്നത്.
ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്. ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഹ്വാനം ചെയ്യുന്നു.
Cover Image: Dubai Media Office.