ദുബായ്: പൊതു പാർക്കുകളിലെ കായിക കളിസ്ഥലങ്ങൾ തുറന്നു കൊടുത്തു

UAE

എമിറേറ്റിലെ പൊതു പാർക്കുകളിൽ, കൊറോണ വൈറസ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന, വിവിധ കായികയിനങ്ങളുടെ കളിസ്ഥലങ്ങൾ ദുബായ് മുനിസിപ്പാലിറ്റി പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തു. 2021 ജനുവരി 2, ശനിയാഴ്ച്ച മുതലാണ് ഈ കളിസ്ഥലങ്ങൾ തുറന്ന് കൊടുത്തിട്ടുള്ളത്.

കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് പൊതു പാർക്കുകളിലെ കായിക കളിസ്ഥലങ്ങൾ തുറന്നു കൊടുക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇത്തരം ഇടങ്ങളിൽ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.