ഒമാൻ: ജൂലൈ 25 മുതൽ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ പുനരാരംഭിക്കും

Oman

ഈദുൽ അദ്ഹ വേളയിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ 2021 ജൂലൈ 25, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 22-ന് വൈകീട്ടാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിലെ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ ഈദ് അവധിദിനങ്ങൾ കണക്കിലെടുത്ത് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജൂലൈ 25 മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്ന നടപടികൾ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ ലഭിക്കുന്നതിനായി ജൂലൈ 23 മുതൽ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, ‘Tarassud+’ ആപ്പിലൂടെയോ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.വാക്സിനേഷൻ നടപടികൾക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.