അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ പ്രവർത്തിച്ചിരുന്ന COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം നിർത്തലാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ വളരെയധികം കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന എമിറേറ്റിലെ മറ്റു COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്ന് PCR പരിശോധനകൾ, വാക്സിനേഷൻ സേവനങ്ങൾ എന്നിവ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യു എ ഇയിലുടനീളം ഇത്തരം 24 സേവനകേന്ദ്രങ്ങൾ SEHA-യുടെ കീഴിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ആറ് കേന്ദ്രങ്ങൾ അബുദാബിയിലാണ് പ്രവർത്തിക്കുന്നത്.