എക്സ്പോ 2020 ദുബായ് ആരംഭിച്ച 2021 ഒക്ടോബർ 1 മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ നാല് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. നവംബർ 27-നാണ് ലോക എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സംഘാടകർ ഇക്കാര്യം അറിയിച്ചത്.
ലോക എക്സ്പോ ആരംഭിച്ച് 57 ദിവസത്തിനിടയിൽ നാല് ലക്ഷത്തിലധികം പേർ ഇന്ത്യൻ പവലിയനിലെത്തിയതായാണ് പവലിയൻ സംഘാടകർ ട്വിറ്ററിലൂടെ അറിയിച്ചത്. ശരാശരി കണക്കനുസരിച്ച് പ്രതിദിനം ഏതാണ്ട് ഏഴായിരത്തിലധികം സന്ദർശകർ ഇന്ത്യൻ പവലിയനിലെത്തുന്നതായും അധികൃതർ വ്യക്തമാക്കി.
നവീകരണം, നിർവ്വഹണം, പരിവര്‍ത്തനം എന്നിവയിലൂന്നിയ ഒരു ഇന്ത്യയെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിൽ എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ വലിയ പങ്ക് വഹിക്കുന്നതായി ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.
Cover Photo: @IndiaExpo2020.