അബുദാബി: അവധിക്കാലം അടുത്തതോടെ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് നിർദ്ദേശം

UAE

അവധിക്കാലം അടുത്തതോടെ, COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ, എമിറേറ്റിലെ പൊതുജനങ്ങളോട് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ആഹ്വാനം ചെയ്തു. പൊതുസമൂഹത്തിന്റെ സുരക്ഷയും, സ്വന്തം സുരക്ഷയും മുൻനിർത്തി ബൂസ്റ്റർ വാക്സിനുകൾക്ക് അർഹതയുള്ളവർ കാലതാമസം കൂടാതെ അവ സ്വീകരിക്കാനും കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബർ 28-നാണ് കമ്മിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാണെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി തുടരാൻ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.