ഫിഫ അറബ് കപ്പ് ഖത്തർ 2021: നവംബർ 30 മുതൽ ദോഹ മെട്രോ സമയക്രമങ്ങളിൽ മാറ്റം വരുത്തും

featured Qatar

ഫിഫ അറബ് കപ്പ് ഖത്തർ 2021-ന്റെ പശ്ചാത്തലത്തിൽ ദോഹ മെട്രോയുടെ സമയക്രമങ്ങളിൽ 2021 നവംബർ 30 മുതൽ മാറ്റം വരുത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. നവംബർ 28-ന് വൈകീട്ടാണ് ഖത്തർ റെയിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഫിഫ അറബ് കപ്പ് കാണികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 2021 നവംബർ 30 മുതൽ ഡിസംബർ 18 വരെ ദോഹ മെട്രോയുടെ പ്രതിദിന പ്രവർത്തി സമയം നീട്ടുമെന്നാണ് ഖത്തർ റെയിൽ അറിയിച്ചിരിക്കുന്നത്. താഴെ പറയുന്ന പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്:

2021 നവംബർ 30 മുതൽ ഡിസംബർ 18 വരെ ദോഹ മെട്രോയുടെ പ്രവർത്തി സമയക്രമം:

  • ശനി മുതൽ വ്യാഴം വരെ – ദിനവും രാവിലെ 6 മണിമുതൽ പിറ്റേന്ന് പുലർച്ചെ 3 മണിവരെ.
  • വെള്ളിയാഴ്ച്ച – ദിനവും രാവിലെ 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ 3 മണിവരെ.