ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 19 മുതൽ മാറ്റം വരുത്തുന്നു

featured GCC News

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ 2021 ഡിസംബർ 19 മുതൽ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 16-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം റെഡ് പട്ടികയിൽ ഖത്തർ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ 2021 ഡിസംബർ 19-ന് വൈകീട്ട് 6 മണിമുതൽ പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ ആഗോളതലത്തിലെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇത്തരം ഒരു തീരുമാനം.

ഗ്രീൻ, റെഡ്, ഹൈ റിസ്ക് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്:

പുതിയതായി പ്രഖ്യാപിച്ച ഗ്രീൻ പട്ടികയിൽ 175 രാജ്യങ്ങളും, റെഡ് പട്ടികയിൽ 23 രാജ്യങ്ങളുമാണുള്ളത്. ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളെയാണ് നിലവിൽ ഖത്തർ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.