ബഹ്‌റൈൻ: COVID-19 രോഗബാധിതർക്കുള്ള ഐസൊലേഷൻ മാനദണ്ഡങ്ങളിൽ ഏപ്രിൽ 7 മുതൽ മാറ്റം വരുത്തുന്നു

GCC News

രാജ്യത്തെ COVID-19 രോഗബാധിതർക്കുള്ള ഐസൊലേഷൻ മാനദണ്ഡങ്ങളിൽ 2022 ഏപ്രിൽ 7 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഏപ്രിൽ 6-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈനിലെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. ഈ അറിയിപ്പ് പ്രകാരം ഐസൊലേഷനിലുള്ള COVID-19 രോഗബാധിതർക്ക് 2022 ഏപ്രിൽ 7 മുതൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ആവശ്യമെങ്കിൽ തങ്ങളുടെ ഐസൊലേഷൻ കാലാവധി നേരത്തെ പൂർത്തിയാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

  • ഐസൊലേഷൻ നേരത്തെ അവസാനിപ്പിക്കുന്നതിന് ആഗ്രഹിക്കുന്ന ഐസൊലേഷനിലുള്ള രോഗബാധിതർക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് PCR ടെസ്റ്റ് നടത്താവുന്നതാണ്.
  • ഈ PCR ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഐസൊലേഷൻ അവസാനിപ്പിക്കാവുന്നതാണ്.