മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി SMS പ്രചാരണപരിപാടിയുമായി അബുദാബി പോലീസ്

featured UAE

എമിറേറ്റിലെ റോഡുകളിലെ ഡ്രൈവർമാർക്കിടയിൽ മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക SMS അലേർട്ട് പ്രചാരണപരിപാടി ആരംഭിച്ചു. 2022 സെപ്റ്റംബർ 21-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി റോഡുകളിൽ ചെറിയ രീതിയിലുള്ള ട്രാഫിക് ലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മുന്നറിയിപ്പ് സന്ദേശം SMS അലേർട്ട് എന്ന രീതിയിൽ ലഭിക്കുന്നതാണ്. ഇത്തരം ചെറിയ ട്രാഫിക് ലംഘനങ്ങൾ നടത്തുന്നത് ഒഴിവാക്കി കൊണ്ട് വാഹനം ഉപയോഗിക്കുന്നതിന് ഈ സന്ദേശം ഡ്രൈവർമാരെ ഓർമ്മപ്പെടുത്തുന്നു.

താഴെ പറയുന്ന ഗുരുതര ട്രാഫിക് ലംഘനങ്ങൾ ഉൾപ്പടെയുള്ളവ ഈ മുന്നറിയിപ്പ് പ്രചാരണപരിപാടിയുടെ പരിധിയിൽ വരുന്നതല്ല:

  • റെഡ് ലൈറ്റ് സിഗ്‌നലുകളിൽ വാഹനങ്ങൾ നിർത്താതെ പോകുന്നത്.
  • വാഹനങ്ങളുടെ ചില്ലുകളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ നിറമുള്ള കൂളിംഗ് ഫിലിം പതിക്കുന്നത്.
  • റോഡിൽ പരമാവധി അനുവദിച്ചിട്ടുള്ള വേഗത സംബന്ധിച്ച ലംഘനങ്ങൾ.