ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കി. 2022 ഒക്ടോബർ 5-നാണ് ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഒക്ടോബർ 5-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഔദ്യോഗിക വക്താവ് മുഹമ്മദ് നുവൈമി അൽ ഹജ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 നവംബർ 1 മുതൽ ഡിസംബർ 19 വരെ ദോഹ കോർണിഷിലേക്ക് കാൽനട യാത്രികർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്.
ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ രാജ്യത്തെ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.