ഖോർഫക്കാൻ: താത്കാലികമായി അടച്ചിരുന്ന റോഡുകളെല്ലാം തുറന്ന് കൊടുത്തതായി ഷാർജ പോലീസ്

UAE

മഴയെത്തുടർന്ന് ഖോർഫക്കാൻ മേഖലയിൽ താത്കാലികമായി അടച്ചിരുന്ന റോഡുകളെല്ലാം തുറന്ന് കൊടുത്തതായി ഷാർജ പോലീസ് അറിയിച്ചു. 2023 ജനുവരി 8, ഞായറാഴ്ച ഉച്ചയ്ക്കാണ് ഷാർജ പോലീസ് ഇക്കാര്യം അറിയിച്ചത്.

അൽ നഹ്‌വ, ഷിനാസ് റോഡുകൾ, അൽ ഹരായ് റെസിഡൻഷ്യൽ മേഖലയിലേക്കുള്ള പുതിയ റോഡ്, ക്‌ളൗഡ്‌ റസ്റ്റ്-വേയിലേക്കുള്ള റോഡ്, അൽ റാബി ടവറിലേക്കുള്ള റോഡ് എന്നിവയാണ് 2023 ജനുവരി 7-ന് മഴയെത്തുടർന്ന് താത്കാലികമായി അടച്ചിരുന്നത്. ഖോർഫക്കാൻ നഗരത്തിൽ താത്കാലികമായി അടച്ചിരുന്ന ഈ റോഡുകളെല്ലാം തുറന്ന് കൊടുത്തതായി ഈ അറിയിപ്പിലൂടെ പോലീസ് വ്യക്തമാക്കി.

Update: അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്കുള്ള റോഡിൽ പാറ ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു

ഖോർഫക്കാനിലെ അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്കുള്ള റോഡിൽ പാറ ഇടിഞ്ഞ് വീണ് ഗതാഗതം താത്‌കാലികമായി തടസ്സപ്പെട്ടതായി ഷാർജ പോലീസ് 2023 ജനുവരി 8, ഞായറാഴ്ച രാത്രി അറിയിച്ചിട്ടുണ്ട്.

ഈ റസ്റ്റ് ഏരിയയിലുണ്ടായിരുന്ന സന്ദർശകരെല്ലാം സുരക്ഷിതരാണെന്ന് പോലീസ് വ്യക്തമാക്കി. പാറക്കല്ലുകൾ നീക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി പോലീസ് കൂട്ടിച്ചേർത്തു.

Cover Image: WAM.