ദുബായിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ 2023 ഏപ്രിൽ 17, തിങ്കളാഴ്ച മുതൽ അഞ്ച് ആഴ്ചത്തേക്ക് ഇരുവശത്തേക്കും ഗതാഗതം അനുവദിക്കില്ലെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഏപ്രിൽ 14-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് അടച്ചിടുന്നതെന്ന് RTA വ്യക്തമാക്കി. ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് അടച്ചിടുന്ന കാലയളവിൽ മറ്റു വഴികളിലൂടെ ഗതാഗതം വഴിതിരിച്ച് വിടുന്നത് സംബന്ധിച്ച് RTA ഒരു പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രീതികളിലാണ് ഗതാഗതം വഴിതിരിച്ച് വിടുന്നത്:
- ഷാർജയിൽ നിന്ന് അൽ ഇത്തിഹാദ് സ്ട്രീറ്റിലൂടെ എത്തുന്ന വാഹനങ്ങൾ – ഈ വാഹനങ്ങൾക്ക് കെയ്റോ, അൽ ഖലീജ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജ് മേഖലയിലേക്ക് സഞ്ചരിക്കുന്നതിനായി അൽ മംസാർ എക്സിറ്റ് തുറന്ന് കൊടുക്കുന്നതാണ്. നേരത്തെ ഈ എക്സിറ്റിലൂടെ ബസ്, ടാക്സി എന്നിവ മാത്രമാണ് അനുവദിച്ചിരുന്നത്.
- ദെയ്റയിൽ നിന്ന് അൽ ഖലീജ് സ്ട്രീറ്റിലൂടെ ബർ ദുബായിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ – ഇൻഫിനിറ്റി പാലം ഉപയോഗിക്കേണ്ടതാണ്.
- ഷാർജയിൽ നിന്ന് അൽ ഇത്തിഹാദ് സ്ട്രീറ്റിലൂടെ ബർ ദുബായിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ – കെയ്റോ, അൽ ഖലീജ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജ് മേഖലയിലേക്ക് സഞ്ചരിക്കേണ്ടതാണ്. ഇവയ്ക്ക് അൽ ഗർഹൗദ് പാലം, അൽ മക്തൂം പാലം എന്നിവയും ഉപയോഗിക്കാവുന്നതാണ്.
- ബർ ദുബായിൽ നിന്ന് ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലൂടെ ദെയ്റയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ – അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം എന്നിവ ഉപയോഗിക്കേണ്ടതാണ്.
- ബർ ദുബായിൽ നിന്ന് ഉം ഹുറൈർ റോഡിലൂടെ ദെയ്റയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ – അൽ മക്തൂം പാലം ഉപയോഗിക്കേണ്ടതാണ്.
- ബർ ദുബായിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിലൂടെ ദെയ്റയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ – അൽ ഗർഹൗദ് പാലം, അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം, ബിസിനസ് ബേ ക്രോസിങ്ങ് എന്നിവ ഉപയോഗിക്കേണ്ടതാണ്.
- ബർ ദുബായിൽ നിന്ന് ഔദ് മേത റോഡിലൂടെ ദെയ്റയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ – അൽ മക്തൂം പാലം, അൽ ഗർഹൗദ് പാലം എന്നിവ ഉപയോഗിക്കേണ്ടതാണ്.
- ബർ ദുബായിൽ നിന്ന് അൽ റിയാദ് സ്ട്രീറ്റിലൂടെ ദെയ്റയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ – അൽ മക്തൂം പാലം ഉപയോഗിക്കേണ്ടതാണ്.
- ബർ ദുബായ് – ദെയ്റ എന്നിവയ്ക്കിടയിലെ യാത്രകൾക്കായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റോഡുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
WAM.