ഖത്തർ: മെയ് 2 മുതൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

featured GCC News

2023 മെയ് 2, ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 മെയ് 1-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ മെയ് 2 മുതൽ വാരാന്ത്യം വരെ വടക്കുപടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ഉൾമേഖലകളിൽ മണിക്കൂറിൽ 30 നോട്ട് വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.