ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2023 ജൂൺ 18 മുതൽ അഞ്ച് ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. 2023 ജൂൺ 15-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ വാലി അൽ അഹ്ദ് ഫ്ലൈഓവറിനും റൗണ്ട്എബൌട്ട് 6 അണ്ടർപാസ് എന്നിവയ്ക്കും ഇടയ്ക്കുള്ള മേഖലയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.
ഇതിനായി ഈ മേഖലയിൽ സലാഖ് പ്രദേശത്തേക്കുള്ള തെക്ക് ദിശയിലെ രണ്ട് സ്ലോ ലെയിനുകൾ അടച്ചിടുന്നതാണ്. ഗതാഗതം രണ്ട് ലെയ്‌നുകളിലൂടെ മാത്രമായി നിയന്ത്രിക്കുന്നതാണ്.