സൗദി അറേബ്യ: ആഭ്യന്തര തീർത്ഥാടകർക്കും, ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവർക്കുമുള്ള പുതിയ ഉംറ സീസൺ ആരംഭിച്ചു

GCC News

സൗദി അറേബ്യയിലെ ആഭ്യന്തര തീർത്ഥാടകരെയും, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും, ജി സി സി രാജ്യങ്ങളിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പുതിയ ഉംറ സീസൺ ആരംഭിച്ചതായി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. 2023 ജൂലൈ 11-ന് സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയിൽ നിന്നും, ജി സി സി രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾക്കും, പൗരന്മാർക്കും ഉംറ പെർമിറ്റിനായി ഇപ്പോൾ നുസൂക്, തവകാൽന സംവിധാനങ്ങളിലൂടെ അപേക്ഷിക്കാവുന്നതാണ്. വിദേശത്ത് നിന്നുള്ളവർക്ക് പുതിയ ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് പുനരാരംഭിച്ചിരുന്നു.

ഇത്തരം ഉംറ ഇലക്ട്രോണിക് വിസകൾ ലഭിക്കുന്നവർക്ക് 2023 ജൂലൈ 19 മുതൽ സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.