ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി ഇന്ത്യയിലെത്തി

GCC News

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യയിലെത്തി.

2023 ഡിസംബർ 15, വെള്ളിയാഴ്ചയാണ് അദ്ദേഹം ന്യൂ ഡൽഹിയിലെത്തിയത്.

Source: Oman News Agency.

ന്യൂ ഡൽഹി എയർപോർട്ടിലെത്തിയ ഒമാൻ ഭരണാധികാരിയെ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സ്വീകരിച്ചു.

Source: Oman News Agency.

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.

സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപതി മുർമു, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും, ഇരുരാജ്യങ്ങൾക്കിടയിലുമുള്ള പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ഇവർ ചർച്ച ചെയ്യുന്നതാണ്.

ഇന്ത്യയുമായി ഒമാൻ നിലനിർത്തുന്ന ശക്തമായ ബന്ധങ്ങളുടെ പ്രതിഫലനമാണ് ഈ സന്ദർശനമെന്ന് ഒമാൻ ദിവാൻ ഓഫ് റോയൽ കോർട്ട് നേരത്തെ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.