ന്യൂസിലാൻഡിൽ ആദ്യ കോവിഡ് -19 മരണം റിപ്പോർട്ട് ചെയ്തു. 70 വയസ്സുള്ള ഒരു സ്ത്രീയാണ് മാർച്ച് 29, ഞായറാഴ്ച്ച രാവിലെ മരണമടഞ്ഞത്. സൗത്ത് ഐലൻഡിലെ വെസ്റ്റ് കോസ്റ്റ് മേഖലയിലെ ഗ്രേമൗത് ഹോസ്പിറ്റലിലാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവരെ ചികിൽസിച്ച 21 ആരോഗ്യ പ്രവത്തകരോട് സെൽഫ് ഐസൊലേഷനിൽ പോകുവാൻ നിർദ്ദേശം നൽകി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ന്യൂസിലാൻഡിൽ 63 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ന്യൂസിലാൻഡിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 514 ആയി. 56 പേർ സുഖം പ്രാപിച്ചു. ഒൻപതു പേർ നിലവിൽ ആശുപത്രിയിൽ തുടരുന്നു. ഇതിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
എല്ലാവരോടും വീടുകളിൽ തുടരാൻ പ്രധാനമന്ത്രി ജസീന്ദ അർഡെർൻ ന്യൂസിലൻഡ് നിവാസികളോട് വീണ്ടും ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കാത്തവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് അധികാരമുണ്ട് എന്ന് കൂടി ജസീന്ദ അർഡെർൻ പറഞ്ഞു. ന്യൂസിലാൻഡിൽ ലോക്ക്ഡൗൺ നിയമങ്ങൾ ആളുകൾ പാലിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ കൂടി വരുന്നുണ്ട്.
കടപ്പാട് : New Zealand Malayali [facebook.com/newzealandmalayali]