പ്രവാസി ഭാരതീയ സമ്മാൻ – പ്രവാസികൾക്ക് മാർച്ച് 16 വരെ നാമനിര്‍ദ്ദേശം ചെയ്യാം

International News

പ്രവാസി ഭാരതീയർക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ ‘പ്രവാസി ഭാരതീയ സമ്മാൻ’ 2021 ലേക്ക് വിദേശകാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു. വിവിധ മേഖലകളിലായി മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന പ്രമുഖരായ പ്രവാസികൾ, സംഘടനകൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30 ഓളം പുരസ്‌കാരങ്ങളാണ് ഇതിന്റെ ഭാഗമായി എല്ലാ വർഷവും നൽകപ്പെടുന്നത്. മാർച്ച് 16 വരെ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ നൽകാം. വ്യക്തികൾക്കും, സംഘടനകൾക്കും പുരസ്കാരങ്ങൾക്കായി സ്വയം നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ pbsaward@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്കോ അല്ലെങ്കിൽ തപാൽ മാർഗ്ഗം താഴെ പറയുന്ന വിലാസത്തിലേക്കോ അയക്കാം:

Dr. Vineet Kumar,
Under Secretary (OIA-II),
Ministry of External Affairs,
Room No. 1023,
Akbar Bhawan,
Chanakyapuri, New Delhi – 110021.

2021 ജനുവരിയിലെ പ്രവാസി ഭാരതീയ സമ്മേളനിൽ വെച്ചാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക.