2023 ഡിസംബർ 31 മുതൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം താത്കാലികമായി കാൽനട യാത്രികർക്ക് മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. 2023 ഡിസംബർ 31, ഞായറാഴ്ച്ച മുതൽ ലുസൈൽ ബുലവാർഡ് മെയിൻ റോഡിൽ ഗതാഗതം അനുവദിക്കില്ലെന്ന് ലുസൈൽ സിറ്റി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. ലുസൈൽ ബുലവാർഡ് മെയിൻ റോഡ് അടച്ചിടുന്നത് സംബന്ധിച്ചും, ഈ മേഖലയിൽ തുറന്നിരിക്കുന്ന മറ്റു റോഡുകളെക്കുറിച്ചും മന്ത്രാലയം ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫോക്സ് ഹിൽസ് അൽ ജുമായിലിയാഹ് മുതൽ ലുസൈൽ ബുലവാർഡ് വരെയുള്ള പ്രധാന റോഡുകൾ അടച്ചിടുമെന്ന് മന്ത്രാലയം പങ്ക് വെച്ചിട്ടുള്ള മാപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയിലെ മറ്റു റോഡുകളിൽ ട്രാഫിക് അനുവദിക്കുന്നതാണ്.
2023 ഡിസംബർ 31, ഞായറാഴ്ച്ച മുതൽ 2024 ഫെബ്രുവരി 17 വരെയാണ് ലുസൈൽ ബുലവാർഡ് മെയിൻ റോഡ് കാൽനട യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. ഇവിടെ നടക്കാനിരിക്കുന്ന പരിപാടികളുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം.