എക്സ്പോ സിറ്റി ദുബായ് ഹാഫ് മാരത്തൺ 2024 ഫെബ്രുവരി 4-ന്

featured GCC News

എക്സ്പോ സിറ്റി ദുബായ് ഹാഫ് മാരത്തൺ 2024 ഫെബ്രുവരി 4-ന് സംഘടിപ്പിക്കും. 2024 ജനുവരി 27-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എല്ലാ തരത്തിലുള്ള ഓട്ടക്കാർക്കും പങ്കെടുക്കാനാകുന്ന രീതിയിൽ മൂന്ന് വ്യത്യസ്‍ത വിഭാഗങ്ങളിലുള്ള മാരത്തൺ മത്സരങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. 5 കിലോമീറ്റർ, 10 കിലോമീറ്റർ, 21 കിലോമീറ്റർ എന്നിവയാണ് ഈ വിഭാഗങ്ങൾ.

എക്സ്പോ സിറ്റി ദുബായിലെ പ്രധാന ആകർഷണങ്ങൾ, പവലിയനുകൾ എന്നിവയെ കോർത്തിണക്കിക്കൊണ്ടാണ് ഈ മാരത്തൺ മത്സരത്തിനുള്ള റൂട്ട് തയ്യാറാക്കിയിരിക്കുന്നത്.

എക്സ്പോ സിറ്റി ദുബായ് ഹാഫ് മാരത്തൺ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള ചുരുങ്ങിയ പ്രായപരിധി:

  • 21 കിലോമീറ്റർ മാരത്തൺ – ചുരുങ്ങിയത് 16 വയസ്സ്.
  • 10 കിലോമീറ്റർ മാരത്തൺ – ചുരുങ്ങിയത് 10 വയസ്സ്.
  • 5 കിലോമീറ്റർ മാരത്തൺ – പ്രായപരിധിയില്ല.

എക്സ്പോ സിറ്റി ദുബായ് ഹാഫ് മാരത്തൺ സമയക്രമം:

  • 21 കിലോമീറ്റർ മാരത്തൺ – 2024 ഫെബ്രുവരി 4-ന് രാവിലെ 07:00.
  • 10 കിലോമീറ്റർ മാരത്തൺ – 2024 ഫെബ്രുവരി 4-ന് രാവിലെ 07:15.
  • 5 കിലോമീറ്റർ മാരത്തൺ – 2024 ഫെബ്രുവരി 4-ന് രാവിലെ 07:30.

എക്സ്പോ സിറ്റി ദുബായ് ഹാഫ് മാരത്തൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.expocitydubai.com/en/things-to-do/events-and-workshops/expo-city-dubai-half-marathon/ എന്ന വിലാസത്തിൽ ലഭ്യമാണ്.