ദുബായ്: കെട്ടിടനിർമ്മാണ മേഖലയിൽ പ്രത്യേക സുരക്ഷാ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

featured UAE

എമിറേറ്റിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടികൾ ആരംഭിച്ചു. 2023 നവംബർ 20-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, അതിലൂടെ കെട്ടിടനിർമ്മാണ മേഖല കൂടുതൽ സുരക്ഷിതമാക്കുന്നത് ലക്ഷ്യമിട്ടുമാണ് ഈ പ്രചാരണ പരിപാടി നടത്തുന്നത്.

Source: WAM.

ദുബായിലെ കെട്ടിടനിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ, എൻജിനീയർമാർ, സൂപ്പർവൈസർമാർ, കൺസൽട്ടന്റ്സ് തുടങ്ങിയവരെയും, കോൺട്രാക്റ്റിംഗ്, എൻജിനീയറിങ്ങ് സ്ഥാപനങ്ങളെയും ഈ പ്രചാരണ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ തൊഴിൽ മേഖലയിലെ അപകടങ്ങൾ, അപകട സാധ്യതകൾ, പരിക്കുകൾ തുടങ്ങിയവ കുറയ്ക്കുന്നതിന് ഈ പ്രചാരണ പരിപാടി ലക്ഷ്യമിടുന്നു.