ദുബായ് മറീന മേഖലയിലെ അൽ സെബ സ്ട്രീറ്റിൽ നിന്ന് ഖാർന് അൽ സബ്‌ക സ്ട്രീറ്റിലേക്കുളള ഒരു ഫ്രീ എക്സിറ്റ് തുറന്ന് കൊടുത്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഏപ്രിൽ 30-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഈ എക്സിറ്റ് തുറന്നതോടെ ദുബായ് മറീനയിലേക്കുള്ള യാത്രാ സമയം അറുപത് ശതമാനത്തോളം കുറയുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ എക്സിറ്റ് യാത്രാ സമയം വെട്ടിച്ചുരുക്കുന്നതിനൊപ്പം, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും സഹായകമാണെന്ന് RTA കൂട്ടിച്ചേർത്തു.
Cover Image: WAM.