അബുദാബി: ഹംദാൻ ബിൻ സായിദ് ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു

featured GCC News Uncategorized

അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രധിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിവിധ പവലിയനുകൾ അദ്ദേഹം സന്ദർശിച്ചു.

Source: Abu Dhabi Media Office.

ഈന്തപ്പനയുടെ ചരിത്ര, സാംസ്‌കാരിക പ്രാധാന്യം, സാംസ്കാരിക തനിമ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ഭക്ഷ്യ സുരക്ഷ, സുസ്ഥിര വികസനം എന്നിവയുടെ പ്രോത്സാഹനം തുടങ്ങിയ വിഷയങ്ങൾ മേള സന്ദർശിക്കുന്നതിന്റെ ഭാഗമായി ഹംദാൻ ബിൻ സായിദ് ചൂണ്ടിക്കാട്ടി.

Source: Abu Dhabi Media Office.

ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2024 ജൂലൈ 15-ന് ആരംഭിച്ചിരുന്നു. ഈ മേള ജൂലൈ 28 വരെ നീണ്ട് നിൽക്കും.

Source: Abu Dhabi Media Office.

അൽ ദഫ്‌റയിലെ, ലിവ നഗരത്തിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഈന്തപ്പഴ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

എമിറാത്തി സാംസ്‌കാരികത്തനിമയുടെ പ്രതീകമായി ഈന്തപ്പഴത്തെ ഉയർത്തിക്കാട്ടുന്നതിനും, മേഖലയിലെ ഈന്തപ്പഴ കർഷകർക്ക് പിന്തുണ നൽകുന്നതിനുമുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രദർശനം.