അബുദാബി കിരീടാവകാശി ഇന്ത്യൻ രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി

GCC News

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇരു രാജ്യങ്ങൾക്കിടയിലുമുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ അവലോകനം ചെയ്‌തു.

Source: Abu Dhabi Media Office.

ഇന്ത്യ – യു എ ഇ എന്നീ രാജ്യങ്ങളുടെ ചരിത്രപരമായ സുഹൃത്ബന്ധത്തെക്കുറിച്ച് ആദ്ദേഹം ഊന്നിപ്പറഞ്ഞു.

Source: Abu Dhabi Media Office.

രാജ്ഘട്ട് സന്ദർശിച്ച ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും, ഒരു മിനിറ്റ് നിശബ്ദതയുടെ അദ്ദേഹത്തിന്റെ ഓർമ്മകളിൽ മുഴുകുകയും ചെയ്‌തു.

തുടർന്ന് അദ്ദേഹം ഇന്ത്യ – യു എ ഇ ബന്ധത്തിന്റെ ദൃഡതയുടെ അടയാളമെന്നോണം രാജ്ഘട്ടിൽ ഒരു സൗഹൃദത്തിന്റെ വൃക്ഷതൈ നട്ട് പിടിപ്പിച്ചു.

Source: Abu Dhabi Media Office.

തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഹൈദ്രബാദ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

നരേന്ദ്ര മോദി അബുദാബി കിരീടാവകാശിയെ സ്വാഗതം ചെയ്‌തു. യു എ ഇ ജനതയ്ക്കും ഭരണാധികാരികൾക്കും അദ്ദേഹം എല്ലാ അഭിവൃദ്ധികളും നേർന്നു.

Source: Abu Dhabi Media Office.

തുടർന്ന് നടന്ന ചർച്ചകളിൽ ഇന്ത്യ, യു എ ഇ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും സുസ്ഥിരതയിലൂന്നിയുള്ള സാമ്പത്തിക വളർച്ച സാധ്യമാക്കുന്ന മേഖലകൾ കണ്ടെത്തി സഹകരണം ഉറപ്പാക്കുന്നതിനുള്ള കൂടുതൽ മാർഗങ്ങളെക്കുറിച്ചും ഇരുവരും അവലോകനം ചെയ്‌തു.

Source: Abu Dhabi Media Office.

ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) അടിസ്ഥാനമാക്കിയുള്ള ഏതാനം പുതിയ തന്ത്രപ്രധാനമായ കരാറുകളുടെ പ്രഖ്യാപനവും ഈ ചർച്ചകളുടെ ഭാഗമായി നടന്നു. ഇന്ത്യൻഓയിലുമായി ചേർന്ന് കൊണ്ട് പതിനഞ്ച് വർഷത്തേക്ക് ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) ഉത്പാദനവുമായി ബന്ധപ്പെട്ട ഒരു കരാറിൽ ADNOC ഒപ്പ് വെച്ചിട്ടുണ്ട്.

ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉൾകൊള്ളുന്ന ഒരു ഫുഡ് ആൻഡ് അഗ്രികൾച്ചർ പാർക്ക് ഒരുക്കുന്നതിനുള്ള ഒരു കരാറിൽ അബുദാബി ആസ്ഥാനമാക്കിയുള്ള ഇൻവെസ്റ്റ്മെന്റ്, ഹോൾഡിങ് കമ്പനിയായ ADQ, ഗുജറാത്ത് സർക്കാർ എന്നിവർ ഒപ്പ് വെച്ചിട്ടുണ്ട്. ആണവ ഊർജ്ജ മേഖലയിൽ സാങ്കേതിക വിദ്യകൾ, അറിവുകൾ എന്നിവ കൈമാറുന്നതിനുള്ള ഒരു പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവർ ധാരണയായിട്ടുണ്ട്.