ദുബായ് സഫാരി പാർക്ക്: നൈറ്റ് സഫാരി ഡിസംബർ 13 മുതൽ ആരംഭിക്കും

featured GCC News

ദുബായ് സഫാരി പാർക്കിലെ നൈറ്റ് സഫാരി 2024 ഡിസംബർ 13 മുതൽ ആരംഭിക്കും. ഇതിനായി ഡിസംബർ 13 മുതൽ ദുബായ് സഫാരി പാർക്കിന്റെ പ്രവർത്തന സമയം നീട്ടാൻ പാർക്ക് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ ദുബായ് സഫാരി പാർക്കിലെത്തുന്ന സന്ദർശകർക്ക് രാത്രികാല സഫാരി ആസ്വദിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. രാത്രിസമയങ്ങളിൽ വന്യജീവികളെ അടുത്ത് കാണുന്നതിന് ഇത് അവസരമൊരുക്കുന്നു.

2024 ഡിസംബർ 13 മുതൽ 2025 ജനുവരി 12 വരെയുള്ള പരിമിതമായ കാലയളവിലേക്ക് മാത്രമാണ് നൈറ്റ് സഫാരി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ ദിനവും വൈകീട്ട് 6 മണിമുതൽ രാത്രി 8 മണിവരെയാണ് ദുബായ് സഫാരി പാർക്കിലെ നൈറ്റ് സഫാരിയും, അനുബന്ധ സായാഹ്‌ന പരിപാടികളും ഒരുക്കുന്നത്.