ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഒമാൻ തൊഴിൽ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

GCC News

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് ബിൻ സയീദ് ബാവീനുമായി കൂടിക്കാഴ്ച നടത്തി. ഒമാൻ തൊഴിൽ വകുപ്പ് മന്ത്രാലയത്തിലെ ഓഫീസിൽ വെച്ച് 2023 ഒക്ടോബർ 19, വ്യാഴാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. തൊഴിൽ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും പരിശോധിച്ചു.

Source: @MOS_MEA.

തൊഴിൽ ബന്ധങ്ങൾ, തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം ഉയർത്തുന്നതിനുള്ള മാർഗങ്ങൾ, ഒമാനിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

Cover Image: @MOS_MEA.