ഈദ് അൽ എത്തിഹാദ് 2026: യു എ ഇയിലെ സ്വകാര്യ മേഖലയിൽ ഡിസംബർ 2, 3 തീയതികളിൽ അവധി പ്രഖ്യാപിച്ചു

GCC News

യു എ ഇയുടെ 55-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2026 ഡിസംബർ 2, ബുധനാഴ്ച, ഡിസംബർ 3, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി ദിനങ്ങളായിരിക്കും.