യു എ ഇ ഈദ് അൽ എത്തിഹാദ് 2026: പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു

UAE

യു എ ഇയുടെ 55-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ പൊതു മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിപ്പ് നൽകി.

ഈ അറിയിപ്പ് പ്രകാരം, 2026 ഡിസംബർ 2, ബുധനാഴ്ച മുതൽ 2026 ഡിസംബർ 4, വെള്ളിയാഴ്ച വരെ യു എ ഇയിലെ സർക്കാർ മേഖലയിൽ നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധിദിനങ്ങളായിരിക്കും. ഇതോടെ തുടർന്നുള്ള വാരാന്ത്യ അവധിദിനങ്ങൾ ഉൾപ്പടെ പൊതുമേഖലയിൽ അഞ്ച് ദിവസത്തെ അവധി ലഭിക്കുന്നതാണ്.

അവധിയ്ക്ക് ശേഷം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം 2026 ഡിസംബർ 7, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.