യു എ ഇയിൽ 331 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 9, വ്യാഴാഴ്ച്ച രാത്രി അറിയിച്ചു. ഇതോടെ യു എ ഇയിൽ ആകെ കൊറോണ വൈറസ് 2,990 ആയി. 29 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതോടെ രോഗം ഭേദമായവരുടെ എണ്ണം 268 ആയി.
കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്താകെ 40000 പേരെ COVID-19 പരിശോധനകൾക്ക് വിധേയരാക്കിയതായും മന്ത്രാലയം അറിയിച്ചു. നിലവിൽ രോഗബാധ കണ്ടെത്തിയവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
COVID-19 ബാധിച്ച് ചികിത്സയിലിരുന്ന 2 പേർ കൂടി യു എ ഇയിൽ മരിച്ചതായും ആരോഗ്യ മന്ത്രാലയം വക്താവ് രാജ്യത്തെ അറിയിച്ചു. ഒരു ഏഷ്യൻ വംശജനും, ഒരു അറബ് വംശജനുമാണ് മരിച്ചത്. ഇവർക്ക് രണ്ടുപേർക്കും മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. യു എ എയിൽ ഇത് വരെ 14 പേർ COVID-19 നെ തുടർന്ന് മരിച്ചിട്ടുണ്ട്.