2025 ഏപ്രിൽ 27, ഞായറാഴ്ച പുലർച്ചെ ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ ഒരു സംയുക്ത എമർജൻസി ഡ്രിൽ നടത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഏപ്രിൽ 25-നാണ് RTA ഇക്കാര്യം അറിയിച്ചത്.
في إطار خطة التمارين المعتمدة للهيئة لعام 2025، تنظّم #هيئة_الطرق_و_المواصلات، تجربة وهمية مشتركة في مترو دبي لضمان الجاهزية والاستجابة السريعة في حالات الطوارئ.
— RTA (@rta_dubai) April 25, 2025
ستجرى التجربة يوم الأحد 27 أبريل 2025، من الساعة الواحدة فجراً حتى الخامسة فجراً في محطة مترو سوق الذهب، بمشاركة… pic.twitter.com/T1cmRjYocb
ദുബായ് മെട്രോയുമായി ബന്ധപ്പെട്ട ദ്രുത പ്രതികരണ തയ്യാറെടുപ്പുകൾ, അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനാണ് ഈ ഡ്രിൽ സംഘടിപ്പിക്കുന്നത്. 2025 ഏപ്രിൽ 25-ന് പുലർച്ചെ 1 മണിമുതൽ രാവിലെ 5 മണിവരെയാണ് ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ ഈ എമർജൻസി ഡ്രിൽ നടത്തുന്നത്.
RTA, ദുബായ് മെട്രൊ ആൻഡ് ട്രാം നടത്തിപ്പുകാരായ ‘Keolis MHI’, ദുബായ് പോലീസ്, ട്രാൻസ്പോർട് സെക്യൂരിറ്റി വകുപ്പ്, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസ് തുടങ്ങിയവർ സംയുക്തമായാണ് ഈ ഡ്രിൽ സംഘടിപ്പിക്കുന്നത്.