ദുബായ്: വിവിധ റോഡ് പദ്ധതികളുടെ പുരോഗതി ഹംദാൻ ബിൻ മുഹമ്മദ് വിലയിരുത്തി

GCC News

ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിൽ നടന്ന് വരുന്ന വിവിധ തന്ത്രപ്രധാനമായ റോഡ് കോറിഡോർ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ റോഡ് ഗതാഗതം സുഗമമാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (RTA) നേതൃത്വത്തിലാണ് ഈ റോഡ് കോറിഡോർ പദ്ധതികൾ നടപ്പിലാക്കുന്നത്. 2027-ൽ നിർമ്മാണം പൂർത്തിയാക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ വിഭാവനം ചെയ്‌തിരിക്കുന്നത്‌.

Source: Dubai Media Office.

ഇതിന്റെ ഭാഗമായി 2027-ഓടെ 57 റോഡ് പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്. ഇതിൽ 115 പാലങ്ങൾ, 226 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ എന്നിവയും ഉൾപ്പെടുന്നു.

Source: Dubai Media Office.

എമിറേറ്റിലുടനീളമായി നടപ്പിലാക്കുന്ന 11 പ്രധാന റോഡ് കോറിഡോർ പദ്ധതികളുടെ പുരോഗതി അദ്ദേഹം നേരിട്ട് മനസ്സിലാക്കി. ഉം സുഖീം – അൽ ഖുദ്റ കോറിഡോർ, ഹെസ്സ സ്ട്രീറ്റ്, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, അൽ മുസ്താഖ്ബാൽ സ്ട്രീറ്റ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ റൌണ്ട്എബൌട്ട് തുടങ്ങിയവയുടെ നവീകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.