എമിറേറ്റിലെ നാല്പത് ഇടങ്ങളിൽ ട്രാഫിക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
RTA Launches Traffic Enhancements in 40 Locations Across Dubai This Summer. pic.twitter.com/3gihcADGoN
— Dubai Media Office (@DXBMediaOffice) June 8, 2025
വേനൽക്കാല പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ 22 പ്രധാന തെരുവുകൾ, 9 സ്‌കൂൾ മേഖലകൾ, 5 പാർപ്പിടമേഖലകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പുറമെ ടോളറൻസ് ഡിസ്ട്രിക്ട്, അൽ ഖവാനീജ് 2, നാദ് അൽ ശേബ എന്നീ മേഖലകളിലെ ഏതാനം ഉൾറോഡുകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Dubai Media Office.