സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2025 ജൂൺ 17-നാണ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#تنويه
— جمارك عُمان (@omancustoms) June 17, 2025
تنوه شرطة عُمان السلطانية ممثلة بالإدارة العامة للجمارك إلى أن الرسائل النصية المتداولة (أدناه) هي بهدف الإحتيال الإلكتروني ، وعلى الجميع التحقق من صحة المعلومات من خلال المصادر الرسمية وعدم مشاركة أي معلومات بنكية أو شخصية مع أي جهة غير رسمية.#جمارك_عمان pic.twitter.com/HhUaZJHKRf
ഒമാനിലെ കസ്റ്റംസ് നിയമങ്ങളുമായി ബന്ധപ്പെട്ടുള്ളതെന്ന രൂപത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസിൽ നിന്നുള്ളതെന്ന രീതിയിൽ വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പോലീസ് ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് വിദേശത്ത് നിന്ന് വന്നിട്ടുള്ള പാക്കേജുകൾ ഡെലിവറി ചെയ്യുന്നതിനായി ഒമാനിലെ പുതിയ ഇന്റർനാഷണൽ ഡെലിവറി കസ്റ്റംസ് നിയമങ്ങൾ പ്രകാരം സിവിൽ ഐഡി അല്ലെങ്കിൽ റെസിഡൻസ് ഐഡി സമർപ്പിക്കേണ്ടതുണ്ടെന്ന് അറിയിക്കുന്ന രൂപത്തിലാണ് ഈ വ്യാജ സന്ദേശങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

ഈ സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുന്ന അവസരത്തിൽ അവ സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനുള്ള വ്യാജ വെബ്സൈറ്റുകളിലേക്കാണ് ഉപഭോക്താക്കളെ നയിക്കുന്നതെന്നും, അതിനാൽ ഇവ തുറക്കരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

