അബുദാബി ഗ്രാൻഡ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാമത് പതിപ്പ് 2025 ഓഗസ്റ്റ് 13-ന് ആരംഭിക്കും. 2025 ജൂലൈ 7-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Nahyan bin Zayed, the 2nd Abu Dhabi Grand Shooting Championship will take place in the emirate from 13-24 August 2025. The event is organised by @AbuDhabiSC in cooperation with the Weapons and Hazardous Substances Office. pic.twitter.com/cJ9g7yZ3q9
— مكتب أبوظبي الإعلامي (@ADMediaOffice) July 7, 2025
അബുദാബി സ്പോർട്സ് കൗൺസിൽ, ഓഫീസ് ഓഫ് വെപ്പൺസ് ആൻഡ് ഹസാർഡസ് മെറ്റീരിയൽസ് എന്നിവർ സംയുക്തമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. അബുദാബി ഗ്രാൻഡ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാമത് പതിപ്പ് 2025 ഓഗസ്റ്റ് 13 മുതൽ 24 വരെ നീണ്ട് നിൽക്കും.
അബുദാബിയിലെ അൽ ഫൊർസാൻ ഇന്റർനാഷണൽ സ്പോർട്സ് റിസോർട്ട്, മദീനത് സായിദിലെ അൽ ദഫ്‌റ ഷൂട്ടിംഗ് ക്ലബ്, അൽ ഐനിലെ അൽ ഐൻ ഇക്വിസ്ട്രിയൻ, ഷൂട്ടിംഗ് ആൻഡ് ഗോൾഫ് ക്ലബ് എന്നിവിടങ്ങളിലായാണ് ഈ ചാമ്പ്യൻഷിപ്പ് നടത്തുന്നത്.
Cover Image: Abu Dhabi Media Office.

