ദുബായ്: അൽ വാസിൽ – അൽ മനാര ഇന്റർസെക്ഷൻ ട്രാഫിക് നവീകരണം പൂർത്തിയാക്കിയതായി RTA

featured GCC News

അൽ വാസിൽ സ്ട്രീറ്റ്, അൽ മനാര സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ നടത്തിവന്നിരുന്ന ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂലൈ 9-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ഈ മേഖലയിലെ ട്രാഫിക് സുഗമമാക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടികൾ.

Source: Dubai RTA.

ഇതിന്റെ ഭാഗമായി അൽ മനാര സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഒരു പുതിയ ലെയിൻ നിർമ്മിച്ചിട്ടുണ്ട്. ഇതേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കായുള്ള ഒരു യു-ടേൺ ലെയിനും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Source: Dubai RTA.

ഈ ഇന്റർസെക്ഷനിലെ ആകെ ലെയിനുകളുടെ എണ്ണം ഇതോടെ മൂന്നായിട്ടുണ്ട്. ഈ ഇന്റർസെക്ഷനിൽ അമ്പത് ശതമാനം കൂടുതൽ വാഹനങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്നതാണ്.

ഈ ട്രാഫിക് നവീകരണ നടപടികൾ മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വേണ്ടിവന്നിരുന്ന കാത്തിരിപ്പ് സമയം മുപ്പത് ശതമാനം വരെ കുറയ്ക്കാൻ സഹായിച്ചതായി RTA വ്യക്തമാക്കി.