ഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ROP

featured GCC News

റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2025 ജൂലൈ 15-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പൊതുനിരത്തുകളിലും, അനുവാദമില്ലാത്ത ഇടങ്ങളിലും മറ്റും സാഹസികമായി വാഹനമോടിക്കുകയും, വാഹനങ്ങൾ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ROP ഓർമ്മപ്പെടുത്തി. ഇത്തരം നിയമലംഘനങ്ങൾക്ക് 3 മാസം വരെ തടവും, 500 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

ഇത്തരം ഡ്രൈവിംഗ് ശീലങ്ങൾ പൊതു സുരക്ഷയ്ക്ക് ഏറെ ഭീഷണി ഉയർത്തുന്നവയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.