രാജ്യത്ത് വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപാരം നിയമപരമായ കുറ്റമാണെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി. 2026 ജനുവരി 28-നാണ് CPA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
کیا ہماری مقامی منڈیوں میں جعلی سامان کی تجارت کی اجازت ہے❓#الأصلي_أمان#هيئة_حماية_المستهلك pic.twitter.com/5oPLiNlKEI
— هيئة حماية المستهلك – سلطنة عُمان (@cpa_oman) January 28, 2026
ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 7 പ്രകാരം, പ്രാദേശിക വിപണികളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപാരം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് CPA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ നിയമപ്രകാരം, ഒമാനിൽ, മായം ചേർത്തതോ, വികലമായതോ, വ്യാജമോ, അനധികൃതമോ ആയ ഏതെങ്കിലും വസ്തുക്കളുടെയോ, ഉൽപ്പന്നങ്ങളുടെയോ വ്യാപാരം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഇത്തരം ഉൽപ്പന്നങ്ങൾ സംബന്ധിച്ച പരസ്യങ്ങൾ നൽകുന്നതും, ഇവ പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
Cover Image: Pixabay.

