ദുബായ്: പുതിയ പാലം തുറന്നതായി RTA

featured GCC News

അൽ ഖുദ്ര റോഡ് വികസന പദ്ധതിയുടെ ഭാഗമായി 700 മീറ്റർ നീളമുള്ള ഒരു പുതിയ പാലം തുറന്നു കൊടുത്തതായി അധികൃതർ അറിയിച്ചു. 2026 ഫെബ്രുവരി 15-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.

അൽ ഖുദ്ര റോഡിന്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെയും ഇന്റർസെക്ഷനിലുള്ള വടക്കൻ പാലമാണ് തുറന്ന് കൊടുത്തിരിക്കുന്നത്. 700 മീറ്റർ നീളമുള്ള ഈ പാലം അൽ ഖുദ്ര സ്ട്രീറ്റിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നു.