നാദ് അൽ ഷെബ 3 മേഖലയിലെ റോഡ് നവീകരണത്തിന്റെ ഒരു ഘട്ടം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 മാർച്ച് 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority (RTA) completes a package of road development works in Nad Al Sheba 3, including paving 2 kilometres of internal roads, applying road markings, and providing parking spaces, alongside installing 50 lighting units and directional traffic… pic.twitter.com/rdkyoLZzAg
— Dubai Media Office (@DXBMediaOffice) March 12, 2026
ഇതിന്റെ ഭാഗമായി മേഖലയിൽ ആകെ 2 കിലോമീറ്റർ നീളത്തിൽ പ്രാദേശിക റോഡുകൾ ടാർ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം റോഡുകളിൽ ലൈൻ മാർക്കിങ്ങുകൾ വരയ്ക്കുന്ന നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
ഈ മേഖലയിൽ പുതിയ പാർക്കിംഗ് ഇടങ്ങൾ നിർമ്മിച്ചതായും, അമ്പത് പുതിയ ലൈറ്റിംഗ് സംവിധാനങ്ങൾ സ്ഥാപിച്ചതായും, അടയാള ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചതായും RTA അറിയിച്ചിട്ടുണ്ട്.
Cover Image: Dubai Media Office.

