യു എ ഇയിൽ ഈദുൽ ഫിത്ർ 2026 മാർച്ച് 20, വെള്ളിയാഴ്ചയായിരിക്കുമെന്ന് പ്രെസിഡെൻഷ്യൽ കോർട്ട് അറിയിച്ചു. 2026 മാർച്ച് 18-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Thursday completes Ramadan; Friday marks first day of Eid Al-Fitr in UAE: Presidential Court#WamNews https://t.co/ZOICswpjxS pic.twitter.com/DdPnRxlPN8
— WAM English (@WAMNEWS_ENG) March 18, 2026
2026 മാർച്ച് 18-ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, മാർച്ച് 19, വ്യാഴാഴ്ചയായിരിക്കും റമദാനിലെ അവസാന ദിനമെന്നും എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചിട്ടുണ്ട്. മാസപ്പിറവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി യു എ ഇ മൂൺ സൈറ്റിംഗ് കമ്മിറ്റി മാർച്ച് 18-ന് ഒത്ത്ചേർന്നിരുന്നു.
Saudi Arabia Announces Tomorrow, Thursday, the Final Day of #Ramadan, and Friday the First Day of Eid Al-Fitr 1447 AH.#SPAGOV pic.twitter.com/01EjNdvYpD
— SPAENG (@Spa_Eng) March 18, 2026
2026 മാർച്ച് 20, വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്ർ എന്ന് സൗദി സുപ്രീം കോർട്ടും അറിയിച്ചിട്ടുണ്ട്. ഇതോടെ ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിൽ മാർച്ച് 20-നായിരിക്കും ഈദുൽ ഫിത്ർ.

