ദുബായ്: ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

GCC News

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2026 മാർച്ച് 18-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ താഴെ പറയുന്ന പാർക്കുകൾ രാവിലെ 8 മണിമുതൽ രാത്രി 12 മണിവരെ പ്രവർത്തിക്കുന്നതാണ്:

  • ക്രീക്ക് പാർക്ക്.
  • അൽ മംസാർ പാർക്ക്
  • സബീൽ പാർക്ക്.
  • അൽ സഫ പാർക്ക്.
  • മുഷ്‌രിഫ് നാഷണൽ പാർക്ക്. (മൗണ്ടൻ ബൈക്ക് ട്രാക്ക് രാവിലെ 6:30 മുതൽ വൈകീട്ട് 6:30 വരെ.)

ദുബായിലെ മറ്റു പാർക്കുകളുടെ പ്രവർത്തനസമയക്രമം:

  • ഖുറാനിക് പാർക്ക് – രാവിലെ 8 മുതൽ രാത്രി 12 മണിവരെ.
  • കേവ് ആൻഡ് ഗ്ലാസ് ഹൗസ് – രാവിലെ 9 മുതൽ രാത്രി 8:30 വരെ.
  • റെസിഡെൻഷ്യൽ പാർക്കുകൾ – രാവിലെ 8 മണിമുതൽ രാത്രി 12 മണിവരെ.
  • ചിൽഡ്രൻസ് സിറ്റി – രാവിലെ 9 മുതൽ രാത്രി 8 വരെ.
  • ലെയ്ക് പാർക്കുകൾ – അൽ മാറ്‍മൂം ലെയ്ക്, സുഹൈല ലെയ്ക് പാർക്കുകൾ മുഴുവൻ സമയവും (24/7) തുറന്നിരിക്കും.