രാജ്യത്തെ പൊതുനിരത്തുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 25-നാണ് യു എ ഇ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تنوه وزارة الداخلية بأن إصدار أصوات مزعجة من المركبات يسبب إزعاجاً وقلقاً للسكان، ويعرض مرتكبها للمساءلة القانونية.
— وزارة الداخلية (@moiuae) March 25, 2026
كما تؤكد أن إجراء تعديلات غير مرخصة على محرك المركبة أو القاعدة "الشاسي" يعد مخالفة مرورية.
The Ministry of Interior has warned that vehicles producing loud noise… pic.twitter.com/etMXMHr1ic
ഈ അറിയിപ്പ് പ്രകാരം, യു എ ഇയിലെ റോഡുകളിലും, പാർപ്പിട മേഖലകളിലും മറ്റും മനഃപൂർവ്വം വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്. പൊതുസമൂഹത്തിലെ ശാന്തതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിലുള്ളതും, മറ്റുള്ളവർക്ക് അപകടങ്ങളും, ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന രീതിയിലുള്ളതുമായ ഡ്രൈവിംഗ് ശീലങ്ങൾക്കും പിഴ ചുമത്തുന്നതാണ്.
എഞ്ചിൻ, രൂപം എന്നിവയിൽ അനധികൃതമായ മാറ്റങ്ങൾ വരുത്തുന്ന വാഹനങ്ങൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴ, 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്.
ഇതിന് പുറമെ ഇത്തരം വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

