യു എ ഇ: സ്‌കൂളുകളിലും, നഴ്സറികളിലും ഏപ്രിൽ 17 വരെ ഓൺലൈൻ പഠനം തുടരും

featured GCC News

രാജ്യത്തെ സ്‌കൂളുകളിലും, നഴ്സറികളിലും 2026 ഏപ്രിൽ 17, വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം തുടരുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2026 മാർച്ച് 30-നാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

യു എ ഇയിലുടനീളമുള്ള എല്ലാ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു, സ്വകാര്യ സ്കൂളുകൾ എന്നിവയിലെ വിദ്യാർത്ഥികൾക്കും അധ്യാപന, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്.

എല്ലാവരുടെയും സുരക്ഷയും ക്ഷേമവുമാണ് വിദൂര അധ്യയനം തുടരാനുള്ള ഈ തീരുമാനത്തിന്റെ പ്രധാന കാരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥിതിഗതികൾ ആഴ്ചതോറും അവലോകനം ചെയ്യുമെന്നും, ആവശ്യമെങ്കിൽ ഈ തീരുമാനം വീണ്ടും നീട്ടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.