അബുദാബിയിൽ 2026 ഏപ്രിൽ 13, തിങ്കളാഴ്ച വരെ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഏപ്രിൽ 8-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The National Center of Meteorology expects light to moderate rainfall across Abu Dhabi, which may be heavy at times, along with occasionally active winds, from Thursday until Monday. The public is advised to exercise caution and follow instructions from official authorities. pic.twitter.com/IRUch4PKAe
— مكتب أبوظبي الإعلامي (@ADMediaOffice) April 8, 2026
ഈ അറിയിപ്പ് പ്രകാരം 2026 ഏപ്രിൽ 9, വ്യാഴാഴ്ച രാവിലെ 5 മണിമുതൽ ഏപ്രിൽ 13-ന് ഉച്ച വരെ അബുദാബിയിലുടനീളം നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഈ കാലയളവിൽ ശക്തമായ മഴ, കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

