ദുബായിലെ പ്രധാന ഇടങ്ങളിലായി 762 ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കിയിരുന്ന പദ്ധതി പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഏപ്രിൽ 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai’s Roads and Transport Authority Completes a project involving the installation of 726 modern bus shelters for public transport riders, distributed across key areas of the emirate. The new shelters serve more than 192 million riders annually. Some shelters are linked to more… pic.twitter.com/xi21wQuM2b
— Dubai Media Office (@DXBMediaOffice) April 12, 2026
ദുബായിലെ വിവിധ ഇടങ്ങളിലായി നിർമ്മിച്ചിട്ടുള്ള ഈ ബസ് ഷെൽട്ടറുകൾ നിരവധി ബസ് റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്ക് പ്രയോജനപ്പെടുന്നതായി RTA കൂട്ടിച്ചേർത്തു. ആധുനിക നിർമ്മാണ രീതികൾ ഉപയോഗിച്ച് കൊണ്ട് ദുബായ് നഗരത്തിന് ഇണങ്ങുന്ന രൂപഭംഗിയോടെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
ഇവ വാർഷികാടിസ്ഥാനത്തിൽ ഏതാണ്ട് 192 ദശലക്ഷത്തിലധികം യാത്രികർക്ക് പ്രയോജനപ്പെടുന്നതാണ്. ഇതിൽ ഏതാനം ബസ് ഷെൽട്ടറുകൾ പത്തിലധികം ബസ് റൂട്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
Cover Image: Dubai Media Office.

