യു എ ഇ: സർവകലാശാലകളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കും.

featured GCC News

യു എ ഇയിലെ മുഴുവൻ പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കും. 2026 ഏപ്രിൽ 15-ന് യു എ ഇ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ, പരിശീലനങ്ങൾ എന്നിവ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.

ഏതാനം സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ഹൈബ്രിഡ്, റിമോട്ട് ലേണിംഗ് മോഡലുകൾ നടപ്പിലാക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

യു എ ഇയിലെ നഴ്‌സറികൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.