ദുബായ്: സ്‌കൂൾ ബസ് സേവനങ്ങൾ ഏപ്രിൽ 20 മുതൽ പുനരാരംഭിക്കും

GCC News

ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സ്‌കൂൾ ബസ് സേവനങ്ങൾ 2026 ഏപ്രിൽ 20 മുതൽ പുനരാരംഭിക്കും. ഏപ്രിൽ 18-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മന്റ് അതോറിറ്റി, വിദ്യാഭ്യാസ മന്ത്രാലയം എന്നിവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം നടപ്പിലാക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് കൊണ്ടാണ് ഈ സേവനങ്ങൾ പുനരാരംഭിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യു എ ഇയിലെ നഴ്‌സറികൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.