ദുബായ്: ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കി

GCC News

ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഏപ്രിൽ 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കിടയിൽ ആകെ 4.5 കിലോമീറ്റർ നീളത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഷെയ്ഖ് സായിദ് റോഡ്, അൽ അസയൽ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയുമായി ഹെസ്സ സ്ട്രീറ്റ് പങ്കിടുന്ന ഇന്റർസെക്ഷനുകളിൽ പാലങ്ങൾ നിർമ്മിക്കുകയും, ഇരുവശത്തേക്കും നാല് ലെയിനുകൾ ഉൾപ്പെടുത്തി റോഡ് വീതികൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതോടെ, എല്ലാ ഇന്റർസെക്ഷൻ പാലങ്ങളും ഉൾപ്പടെയുള്ള ഹെസ്സ സ്ട്രീറ്റിന്റെ വികസനം RTA മുഴുവനായി പൂർത്തിയാക്കിയിട്ടുണ്ട്.

ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിൽ ഇരു ദിശകളിലേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്ന ഈ പദ്ധതി യാത്രാ സമയം 15 മിനിറ്റിൽ നിന്ന് കേവലം 4 മിനിറ്റായി കുറയ്ക്കുന്നു.