രാജ്യത്ത് പാർട്ടികൾ, വിവാഹങ്ങൾ, നാടകാവതരണങ്ങൾ എന്നിവ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 ഏപ്രിൽ 23-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
بيان (22) من وزارة الداخلية
— وزارة الداخلية (@Moi_kuw) April 23, 2026
اعتباراً من يوم الجمعة الموافق 2026/4/24
السمـــاح بإقــــــامــة
الأعـراس والحفـلات والمسرحيــات pic.twitter.com/gKsd2IupZP
2026 ഏപ്രിൽ 24 മുതലാണ് ഇവ പുനരാരംഭിക്കുന്നതിന് കുവൈറ്റ് അനുമതി നൽകിയിരിക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് 2026 മാർച്ച് 12-ന് കുവൈറ്റ് ഇത്തരം പരിപാടികൾ താത്കാലികമായി നിരോധിച്ചത്.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങളിൽ പുരോഗതി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പാർട്ടികൾ, വിവാഹങ്ങൾ, നാടകാവതരണങ്ങൾ എന്നിവ പുനരാരംഭിക്കുന്നതിന് അനുമതി നൽകാനുള്ള ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

